Wednesday, 23 May 2012

  1. പല്ലു തേ യ്ക്കല്‍  

وقد قال رسول الله صلى الله عليه وسلم : لولا أن أشق على أمتي لأمرتهم  بالسواك عند 
كل وضوء. 
"പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു : എന്‍റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നുവെങ്കില്‍ ഓരോ വുളുവിനോടുമൊപ്പം പല്ല് തേക്കാന്‍ ഞാന്‍ കല്പിക്കുമായിരുന്നു . "
                വൃത്തിക്ക് ഇസ്‌ലാം കല്‍പിച്ചിട്ടുള്ള പ്രാധാന്യം നമുക്കറിയാം. വുളു നിര്‍ബന്ധമായ അവസരങ്ങളില്‍ മാത്രമാണ് ഇന്ന് മുസ്‌ലിം സമുദായം വുളു ചെയ്യാറുള്ളത്. എന്നാല്‍ പ്രവാചകന്‍(സ) പുറത്തു പോകുമ്പോളും  വേവിച്ച ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഉറങ്ങുന്നതിനു മുമ്പും എല്ലാം വുളു എടുത്തിരുന്നു. ഇങ്ങനെ  വുളു  എടുക്കുമ്പോള്‍ എല്ലാം പല്ലും തേച്ചിരുന്നു.
               പല്ല് തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഒന്നു കണക്കാക്കി നോക്കൂ: 
       (1) പല്ല് വൃത്തിയായിരിക്കുന്നു .
       (2) ദന്തരോഗങ്ങള്‍ അകലുന്നു.
       (3) പല്ലിന്‍റെ ആയുസ്സ് വര്‍ധിക്കുന്നു.
       (4) പഴകിയ ഭക്ഷണശകലങ്ങള്‍ വയറ്റില്‍ ചെല്ലുന്നത് മൂലമുള്ള കീടോപദ്രവങ്ങള്‍ തടയുന്നു.
       (5) സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്നു.
       (6) വായ്നാറ്റം മൂലം സമൂഹത്തിനുണ്ടാകുന്ന ശല്യം തടയുന്നു.  
       (7) വ്യക്തിക്ക് സമൂഹത്തില്‍ ആദരവ് ലഭിക്കുന്നു.
           ചിന്തിച്ചു നോക്കിയാല്‍ ഇനിയും ഏറെ പ്രയോജനങ്ങള്‍ കണ്ടേക്കാം.
           ചുരുക്കത്തില്‍ നമ്മുടെ വ്യക്തിത്വ വികസനത്തിന്റെ ഒന്നാം പാദം പല്ല് തെക്കലാണ്. 
                 ഇത്രയും പ്രയോജനകരമായ ഒരു സുന്നത്ത് നമുക്ക് എന്ത് കൊണ്ട് പിന്‍പറ്റിക്കൂട? ക്ഴിയുന്നത്ര
  വുളു എടുക്കുക. വുളു  എടുക്കുമ്പോള്‍ എല്ലാം പല്ലും തേക്കുക . നമ്മുടെ കുട്ടികളെ ഈ ശീലം ചെറുപ്പത്തിലേ പരിശീലിപ്പിക്കാം . അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ഇത് ചെയ്യുന്നത് വഴി ഇഹത്തിലും പരത്തിലും നേട്ടം കൊയ്യാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ( ആമീന്‍)  


No comments:

Post a Comment