Sunday, 17 June 2012

മണ്ണാങ്കട്ട 

*മനുഷ്യന്‍ ഒരു മണ്ണാങ്കട്ടയാണ് ! തനി മണ്ണാങ്കട്ട ! 

*ഇന്നലെ അവന്‍ ഭക്ഷിച്ച വസ്തുക്കളാണ് അവന്റെ ശരീരം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നേരെ മണ്ണില്‍ നിന്ന് തന്നെ. മുറ്റ, മത്സ്യങ്ങള്‍, മാംസങ്ങള്‍ എന്നിവ സസ്യാംശങ്ങള്‍ ഭക്ഷിച്ചുണ്ടാവുന്നവയും. ചുരുക്കത്തില്‍ എല്ലാം മണ്ണില്‍നിന്ന് തന്നെ; മനുഷ്യനും !      

*ഇന്നിപ്പോള്‍ അവന്‍ ഒരു മനുഷ്യനായി, സമ്പന്നനായി, വമ്പനായി  പ്രതാപിയായി. നാളെ അവന്‍ മരിച്ചാല്‍ അവന്റെ ശരീരം മണ്ണില്‍ ലയിക്കും തീര്‍ച്ച. 

*അപ്പോള്‍ പിന്നെ എന്ത് അവശേഷിക്കും?  

" منها خلقناكم وفيها نعيدكم ومنها نخرجكم ثارة  أخرى "  

*(മണ്ണില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു, അതിലേക്ക് തന്നെ  നിങ്ങളെ നാം മടക്കുന്നു; വീണ്ടും ഒരിക്കല്‍ക്കൂടി അതില്‍നിന്നും നിങ്ങളെ നാം  ഉയിര്‍പ്പിക്കും  - ഖുര്‍ആന്‍ 20: 55)  

*മണ്ണില്‍നിന്നും സസ്യമുണ്ടാകുന്നു ആ സസ്യവും അതുഭക്ഷിക്കുന്ന മറ്റു ജീവികളുമാണ് മനുഷ്യന്റെ ആഹാരം. അതില്‍നിന്നാണ് അവനുണ്ടാകുന്നത്, വളരുന്നത്‌ പക്ഷെ അവനതോര്‍ക്കുന്നില്ല!       

*മണ്ണില്‍നിന്നും പിറവിയെടുത്ത മനുഷ്യന്റെ അവസ്ഥ ഇന്നെന്താണ് ? അവന്‍ വന്ന വഴി മറന്നു; താനാകുന്ന മണ്ണിനെ മറന്നു! തന്റെ യഥാര്‍ത്ഥ ഉറവിടത്തെ മറന്നു! 

*ഇന്നിപ്പോള്‍ താന്‍ സര്‍വ ശക്തനാണ് എന്നവന്‍ കരുതുന്നു!

*ദശക്കണക്കിനു വര്‍ഷങ്ങളായി നിരന്തരം, ഒരു നിമിഷം പോലും നില്‍ക്കാതെ, മിടിച്ചുകൊണ്ടിരിക്കുന്ന തന്‍റെ ഹൃദയത്തെ, അതുപോലെ മാംസളമായ, മണ്ണില്‍നിതന്നേയുള്ള, മറ്റവയവങ്ങളെ (തന്നെത്തന്നെ) മറന്നുള്ള അഹന്തയാണ് അവന്നുള്ളത്!

*ഒന്നോര്‍ത്തു നോക്ക്, ഈ അവയവങ്ങള്‍ നിരന്തരം പുനര്നിര്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന അത്ഭുതം ?  

*ഇല്ലായിരുന്നെങ്കില്‍ ഈ മാംസപിന്ധങ്ങള്‍ എന്നേ തകര്‍ന്നേനെ!

من عرف نفسه فقد عرف ربه  (തന്‍റെ ശരീരത്തെ അറിഞ്ഞവന്‍ സൃഷ്ടാവിനെ അറിയും - പ്രവാചക വചനം)  

*ദൈവം ഇച്ഹ പൂര്‍വം സൃഷ്‌ടിച്ച മനുഷ്യന് പ്രത്യേക ദൌത്യം ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് ദൈവം തന്നെ തന്‍റെ ദൂതന്‍മാര്‍ - പ്രവാചകന്മാര്‍ - മുഖേന കാലാകാലങ്ങളില്‍ അറിയിച്ചിരിക്കുന്നു; വേദങ്ങള്‍, പ്രമാണങ്ങള്‍ നല്‍കിയിരിക്കുന്നു !

*ഭൂമിയില്‍ ദൈവഹിതം, ദൈവ ശാസന നടപ്പിലാക്കുക എന്നതാണാ ദൌത്യം. 


*പ്രവാചകന്മാര്‍ മുഖേന ലഭിച്ച നിയമശാസനകള്‍ നടപ്പിലാക്കുക എന്ന ബാധ്യത നിറവേറ്റാത്ത പക്ഷം  സ്വന്തം സൃഷ്ടിയെ എങ്ങിനെയും ശിക്ഷിക്കാനുള്ള അവകാശം സൃഷ്ടാവിന് ഇല്ലേ? 

*അതാണ്‌ താക്കീതായി, മുന്‍കൂട്ടി അറിയിച്ചിരിക്കുന്നത്.

*ആ ബാധ്യത മണ്ണില്‍നിന്നും ജനിച്ച മനുഷ്യന്‍ നന്നി പൂര്‍വം നിറ വേറ്റു ന്നതിലൂടെയാണ് പരുദീസയിലേക്കുള്ള അവന്റെ വഴി തുറ  ക്കപ്പെടുന്നത് - അത് മാത്രമാണ് ഏക രക്ഷാ മാര്‍ഗം.

**അടുത്തറിയുക: മതങ്ങളെ, പ്രവാചകന്മാരെ, ഖുര്‍ആനിനെ, ഖുര്‍ആനിന്റെ ദൂതനായ, മനുഷ്യ (പ്രവാചക)നായ മുഹമ്മദിനെ.

*നിങ്ങള്‍ക്കെന്നും സലാം - ദൈവത്തില്‍നിന്നുള്ള ശാന്തി - നേരുന്നു.





പ്രൊഫസ്സര്‍ മുഹമ്മദ്‌ അലി, കടംബോട്ട് 

1 comment:

  1. "Those who listen all words whole heartedly and then follow the best of it are the intelligent and they receive the real guidance from Allah".
    - Qur'an.

    ReplyDelete