Sunday 9 September 2012

 മനുഷ്യന്‍ ഭൂമിയിലെ രാജാവാണ്. "ദൈവം പറഞ്ഞു: നിങ്ങള്‍ക്കായി ഭൂമിയിലെ സകലതും ഞാന്‍ സൃഷ്ടിച്ചു" (2:29 ഖുര്‍'ആന്‍).
പക്ഷെ, കുഴപ്പം ഇതാണ്: മനുഷ്യനെ നല്ലതും ചീത്തയുമായ ഒരുപാട് വികാരങ്ങളുടെ അടിമയും ഉടമയു മായാണ് ദൈവം സൃഷ്ടിച്ചത്.. അവയില്‍ ഏതൊക്കെ വികാരങ്ങളെ പോഷിപ്പിക്കണം, ഏതൊക്കെ വികാരങ്ങളെ നിയന്ത്രിക്കണം ഏതൊക്കെ വികാരങ്ങളെ തടയണം - തളര്തതണം  എന്നൊക്കെ പടധിപ്പിക്കാന്‍ പ്രവാചകന്മാരെ ദൈവം കാലാകാലങ്ങളില്‍ നിയോഗിച്ചു. ആദിമനുഷ്യന്‍ മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ വരെ ലക്ഷത്തിലേറെ പ്രവാചകന്മാരെ ഭൂമിയിലെക്കയച്ചതായി വെതഗ്രന്തങ്ങള്‍ പറയുന്നു.

ആദി മനുഷ്യനോടു ദൈവം പറഞ്ഞു : "നിങ്ങള്ക്ക് എന്നില്‍നിന്നും  മാര്‍ഗദര്‍ശനം ലഭിക്കുന്ന പക്ഷം അത് പിന്‍പറ്റുന്നവര്‍ സുരക്ഷിതരായിരിക്കും, അവര്‍ക്ക് ദുഖിക്കെണ്ടിവരില്ല എന്നാല്‍ നമ്മുടെ സന്ദേശങ്ങളെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ ശാശ്വത നരകഷിക്ഷക്ക് വിധേയമാകും  " (ഖു: 2: 38)
ഈ മുന്നറിയിപ്പിന് ശേഷമാണ് പ്രവാചകന്‍മാരെ ദൈവം നിയോഗിച്ചത്.

ദൈവം മനുഷ്യനെ ശിക്ഷിക്കുകയോ, അവന്‍ കാരുന്യവാനല്ലേ? - ഈ ചോദ്യം പലരെയും ശങ്ക്യിലാഴ്ത്. എന്നാല്‍, മനുഷ്യന് എല്ലാം തന്നു സൃഷ്ടിച്ചതും ആവശ്യാനുസാരം വായു, വെള്ളം, ഭക്ഷണം, ചൂട് തണുപ്പ് എന്നീ അവശ്യ വിഭവങ്ങള്‍ ഭൂമിയിലോരുക്കിതന്ന ദൈവമാനവന്‍, കൂടാതെ അനുനിമിഷം അവനെ പരിപാളിച്ചുകൊണ്ടിരിക്കുന്നതും ദൈവം തന്നെ. മാത്രമല്ല മനുഷ്യന്റെ ധിക്കാരം അവനെ കാണുന്ന, അനുസരിക്കുന്ന, മാതൃകയാക്കുന്ന ഒട്ടനവധിയാളുകളുടെ ദൈവനിശേധതിനു അവന്‍ കാരണമാകുന്നു ! ഇത്തരുണത്തില്‍ ദൈവം മുന്‍കൂട്ടി താക്കീതു നല്‍കിയതിനു ശേഷം ശിക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? അതല്ലേ ശരി.      

No comments:

Post a Comment